കൊടുമൺ : പത്തനംതിട്ട പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ഒാഫീസിൽ ഇൻസ്‌പെക്ടർ ഇല്ലാതായിട്ട് ഒന്നര മാസമായി. കൊവിഡ് കാലമായതിനാൽ ക്ഷേമനിധിയിൽ നിന്നും തൊഴിൽ വകുപ്പിൽ നിന്നും തൊഴിലാളികളുടെ ഭവന പദ്ധതി അടക്കമുള്ള കാര്യങ്ങൾ മുടങ്ങി. പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റുകൾ അടക്കം ഉള്ളവ ഈ ഒാഫീസിന്റെ പരിധിയിലാണ് . നടപടി സ്വീകരിക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി )ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കൊടുമൺ ജി.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.മോഹൻ രാജ്, അങ്ങാടിക്കൽ വിജയകുമാർ, ആർ സുകുമാരൻ നായർ, സി.ജി അജയൻ, സിജോ വി. ജോയ്, രവി പി , എസ്.ബിജുമോൻ , ജയരാജ് കല്ലേലി തുടങ്ങിയവർ സംസാരിച്ചു.