കോഴഞ്ചേരി : പാചകവാതക വില വർദ്ധനവിനെതിരെ കേരള വനിതാ കോൺഗ്രസ് (എം) ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ലതാ ചെറിയാൻ ഉദ്ഘാടനം ചെയ്തു.. രമാഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. നിഷാ ജോബി. റീനാ ബിജു. ഷീബാ കുരീയ്ക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.