കടമ്പനാട് : ഫാദർ സ്റ്റാൻ സ്വാമി മരണപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെറിൻ പെരിങ്ങനാട്, നിയോജക മണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാൻ, മനുനാഥ് പെരിങ്ങനാട്, ഷിജോ സാം, വൈഷ്ണവി രാജീവ്, റോബിൻ ജോർജ്, അബിൻ ശിവദാസ്, ജെനിൻ, ക്രിസ്റ്റോ വി.എം, വിമൽ തോമസ് , ബ്ലെസൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.