പത്തനംതിട്ട: ഇന്ധനവില വർദ്ധനവിനും പാചകവാതക സബ്‌സിഡി വിതരണം നിറുത്തലാക്കിയതിനുമെതിരെ പാളയിൽ യാത്രചെയ്തും ഉന്ത് വണ്ടി തള്ളിയും വാഹനം കെട്ടി വലിച്ചും ഗ്യാസ് സിലിണ്ടർ ചുമന്നും സൈക്കിൾ ചവിട്ടിയും ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പ്രതിഷേധിച്ചു.
സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ജിബിൻ ചിറക്കടവിൽ, ഫനോ ഡിജോ എബ്രഹാം,ആൽവിൻ വർഗീസ്, മുഹമ്മദ് സുഹൈൽ, ജോയൽ ഷാജി, അനസ് അസ്ഹർ, മുഹമ്മദ് റോഷൻ, ഷൈജു വലഞ്ചുഴി, ജസ്റ്റിൻ തോമസ് മാത്യൂ എന്നിവർ നേതൃത്വം നൽകി.