പന്തളം:തപസ്യ കലാസാഹിത്യ വേദി പന്തളം നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് നടന്ന വനപർവം പരിപാടി പന്തളം നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു. രമ്യ ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ ജാേ. സെക്രട്ടറി എം.ജി ബിജുകുമാറിന്റെ നേതൃത്വത്തിൽ പന്തളം മഹാദേവ ക്ഷേത്ര കവാടത്തിലെ ആൽച്ചുവട്ടിൽ നടന്ന വൃക്ഷാരാധനയിൽ കലാമണ്ഡലം രാജേഷ് ദീപ പ്രോജ്ജ്വലനം നടത്തി. സേവാഭാരതി പന്തളം ഖണ്ഡ് ഭാരവാഹി സുദർശനൻ സോപാനം ആൽമരത്തിന് പട്ട് സമർപ്പിച്ചു.ടെലിഫിലിം അഭിനേതാക്കളായ അർജുൻ, ഹൃഷികേശ് എന്നിവർ വൃക്ഷത്തിന് പുഷ്പഹാരം ചാർത്തി. രാഷ്ട്രീയ സ്വയംസേവക സംഘം പന്തളം മണ്ഡലത്തിന്റെ കാര്യകർത്താക്കളായ മനീഷ് കുമാർ.പി.എം., കലേഷ് കാർത്തികേയൻ എന്നിവർ ചേർന്ന് വൃക്ഷത്തിൽ ഭസ്മവും സിന്ദൂരവും ചാർത്തി. നഗരസഭാ കൗൺസിലർ സൗമ്യ സന്തോഷ്, രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാനീയ ഭാരവാഹിയായ ജ്യോതികുമാർ കുഴീലേത്ത് എന്നിവർ തുളസിത്തൈകൾ വിതരണം ചെയ്തു.