minister
പരിയാരം ക്ഷീരോൽപ്പാദക സംഘം ഒാഫീസ് കെട്ടിടം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സംസ്ഥാനത്തെ ക്ഷീരകർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പരിയാരം ക്ഷീരോത്പാദക സഹകരണ സംഘം ഹൈജീനിക് മിൽക്ക് കളക്ഷൻ റൂമിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂൾ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഇലന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആതിര ജയൻ, ഇലന്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എസ് സിജു, ഗീതാ സദാശിവൻ, ജയശ്രീ മനോജ്, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ വി.പി സുരേഷ് കുമാർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു, വിനോജ് മാമ്മൻ, ജില്ലാ ഡയറി അസിസ്റ്റന്റ് മാനേജർ ഗിരീഷ് കൃഷ്ണൻ, ഇലന്തൂർ ക്ഷീരവികസന ഓഫീസർ സുനിതാ ബീഗം, പരിയാരം ക്ഷീരസംഘം പ്രസിഡന്റ് കെ.എൻ ഹരിലാൽ, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വി വിനോദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.