1
പ്രതി സജീവ്

കടമ്പനാട് : ചായക്കട നടത്തിവന്നിരുന്ന വീട്ടമ്മയെ ടാപ്പിംഗ് തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു. പഴകുളം കോട്ടപ്പുറം പോക്കാട്ട് തെക്കേതിൽ വീട്ടിൽ ഷീബ(41)ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ 4.30നാണ് സംഭവം. ഷീബ നടത്തിവന്നിരുന്ന ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ തിരുവനന്തപുരം സ്വദേശിയായ സജീവാണ് കുത്തിയത്.ഇയാൾക്കൊപ്പം ഇറങ്ങി വരണമെന്നാവശ്യപ്പെട്ടെന്നും ഇത് നിരസിച്ചതിനാണ് കുത്തിയതെന്നും പൊലീസ് പറഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച ഇവരുടെ വയറിലും കാലിന്റെ തുടയിലും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഷീബയെ കോട്ടയം മെഡിക്കൽ കോളേജ് ആശുംപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം ഒളിവിൽപ്പോയ പ്രതിക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.