പന്തളം : മങ്ങാരം ഗവ:യു .പി.സ്‌കൂളിൽ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഒാൺലൈനായി നടത്തി .പന്തളം ഉപജില്ലാ ഓഫീസർ എ.ആർ.സുധർമ്മ ഉദ്ഘാടനം ചെയ്തു. കവി വിനോദ് മുളമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിന്റെ മകൻ അനീസ് ബഷീർ സന്ദേശം നൽകി. ചിത്ര പ്രവീൺ അദ്ധ്യക്ഷയായിരുന്നു. പ്രഥമാദ്ധ്യാപിക ജിജി റാണി ,നൂറയാനി നസീർ എന്നിവർ സംസാരിച്ചു.