തണ്ണിത്തോട്: മലയോര പാതകളിൽ ഗതാഗത നിയമലംഘനം പതിവാകുന്നു. അമിത വേഗത്തിലും അലക്ഷ്യമായും വാഹനങ്ങൾ ഓടിച്ചുപോകുന്നത് കോന്നി- തണ്ണിത്തോട് റോഡിലെ പതിവുകാഴ്ചയാണ്‌. നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹങ്ങൾ ഓടിക്കുന്നവരും മദ്യപിച്ച് വാഹനമോടിക്കുന്നവരുമുണ്ട്. . വളവുകളുള്ള റോഡിൽ ഡ്രൈവർമാരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ടാണ് ബസ് ഓടിക്കുന്നത്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരും ഏറെയാണ്. യുവാക്കളിൽ പലരും ഹെൽമെറ്റ് ധരിക്കാറുമില്ല. മിക്ക ബസ് ജീവനക്കാരും ഓട്ടോറിക്ഷ ടാക്സി ഡ്രൈവർമാരും യൂണിഫോം ധരിക്കാറില്ല. വനഭാഗത്തെ റോഡിൽ വളവുകൾ കൂടുതലായതിനാൽ ബൈക്കുകൾ നിയന്ത്രണം വിട്ടു മറിയാറുണ്ട്.പൊലീസ്, മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.