കോഴഞ്ചേരി : നിവർത്തന പ്രക്ഷോഭത്തിന്റെ നായകനും മുൻ തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി.കേശവന്റെ 52ാം ചരമവാർഷികം എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു.
സി.കേശവൻ സ്‌ക്വയറിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് ഡി. സുരേന്ദ്രൻ സ്മാരക ഹാളിൽ യൂണിയൻ സെക്രട്ടറി ജി. ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യുണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, ഡയറക്ടർ ബോർഡ് അംഗം രാകേഷ്, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ , രാജൻ കുഴിക്കാലാ, സുഗതൻപൂവത്തൂർ, കോഴഞ്ചേരി ടൗൺ ശാഖാ സെക്രട്ടറി രാജേന്ദ്രൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ജിനുദാസ് എന്നിവർ പ്രസംഗിച്ചു.
നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി കൃസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും തിരുവിതാംകൂറിൽ ജനസംഖ്യാനുപാതികമായി ജോലി സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കോഴഞ്ചേരിയിൽ സി.കേശവൻ നടത്തിയ പ്രസംഗത്തിന്റെ സ്മരണയ്ക്കായാണ് കോഴഞ്ചേരി ടൗണിൽ സി.കേശവൻ സ്‌ക്വയറും വെങ്കല പ്രതിമയും സ്ഥാപിച്ചത്.