പത്തനംതിട്ട : ഇരുപത്തിനാല് മണിക്കൂറും സ്ത്രീകളുടെയും കുട്ടികളുടെയും ഏത് വിഷയവും കേൾക്കാനും ഇടപെടാനും പരിഹരിക്കാനും തയ്യാറായി സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുണ്ട്. സ്ത്രീകൾക്ക് നിയമ, സാമൂഹിക, വൈകാരിക പിന്തുണ നൽകാൻ സംസ്ഥാന സർക്കാരിന്റെ കീഴിൽ കുടുംബശ്രീ ജില്ലാ മിഷനാണ് സ്നേഹിത പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 2020 ഏപ്രിൽ മുതൽ 2021 ജൂൺ വരെ 750
കേസുകൾ സ്‌നേഹിതയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 44 ഗാർഹികാതിക്രമങ്ങൾ, 6 പോക്‌സോ, 5 സൈബർ കേസുകൾ, 695 ഇതര സ്വഭാവമുള്ളവ എന്നിങ്ങനെ ഉൾപ്പെടുന്നു. ജില്ലയിൽ ഗാർഹികാതിക്രമകേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിലധികവും. ജില്ലയിൽ പന്തളത്താണ് സ്നേഹിത പ്രവർത്തിക്കുന്നത്.
സ്നേഹിതയെ നയിക്കുന്നവർ
സേവനദാതാവ് : 5
കൗൺസിലർ : 2
ഓഫീസ് അസിസ്റ്റന്റ് : 1
സെക്യുരിറ്റി : 2
കെയർടേക്കർ : 1
പ്രവർത്തനങ്ങൾ
വനിതകൾക്ക് സുരക്ഷയും സംരക്ഷണവും
അടിയന്തര സഹായം
കൗൺസലിംഗ്
പിന്തുണയും മാർഗനിർദേശവും
നിയമ നിർദേശം
ആവശ്യമായ ഘട്ടങ്ങളിൽ താൽക്കാലിക താമസസൗകര്യം
സർക്കാർ, ഇരത സ്ഥാപനങ്ങളുടെ സേവനം
ബോധവൽക്കരണ ക്ലാസ്
യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സൗകര്യം
2017 മുതൽ 2021 ജൂൺ വരെ
റിപ്പോർട്ട് ചെയ്ത കേസുകൾ
ആകെ : 1983
നേരിട്ടുള്ള കേസുകൾ : 654
ഫോൺ വഴി റിപ്പോർട്ട് ചെയ്ത കേസുകൾ : 1329
ഗാർഹികാതിക്രമം: 129
കൗൺസലിംഗ് : 753
താൽക്കാലിക സംരക്ഷണം : 159
പരാതി അറിയിക്കാം 24 # 7
ഫോൺ : 04734-250 244, 1800 425 1244, 8547549665, snehithapta@gmail.com
"ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ, രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ജെൻഡർ അവബോധം, ലഹരി വിരുദ്ധക്യാമ്പയിൻ എന്നിവയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്.
പി.ആർ.അനൂപ
ജില്ലാ പ്രോഗ്രാം മാനേജർ
(ജെൻഡർ)