റാന്നി : അത്തിക്കയം വനത്തുമുറിയിലും മടന്തമണ്ണിലും റോഡ് വ്യക്തമായി കാണാത്തത് അപകടത്തിനു കാരണമാകുമെന്ന വാട്സ് ആപ് കൂട്ടായ്മയുടെ ചർച്ചയെ തുടർന്ന് യൂത്ത് കോൺഗ്രസ് വനത്തുമുറിയിൽ കണ്ണാടി സ്ഥാപിച്ചു. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ് ആപ് കൂട്ടായ്മയായ ഉത്തരവാദിത്ത ഭരണം 2020 എന്ന ഗ്രൂപ്പിലാണ് റോഡിന്റെ അവസ്ഥ ചർച്ചയായത്. തുടർന്ന് യൂത്ത് കോൺഗ്രസ് മടന്തമൺ യൂണിറ്റ് കമ്മിറ്റി ഈ ആവിശ്യം പരിഹരിക്കാം എന്ന് ഉറപ്പ് നൽകി. തുടർന്ന് വനത്തുമുറിയിലും മടന്തമണ്ണിലും രണ്ട് ഉന്മധ്യ കണ്ണാടികൾ സ്ഥാപിച്ചു. വനത്തുമുറിയിൽ സ്ഥാപിച്ച കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി ഉദ്ഘാടനം ചെയ്തു. മടന്തമണ്ണിൽ സ്ഥാപിച്ച കണ്ണാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മടന്തമൺ യൂണിറ്റ് പ്രസിഡന്റ് അനിൽ കല്ലുപുര അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സാംജി ഇടമുറി, റോസമ്മ വർഗീസ്, ഷിജോ ചേന്നമല, ഷിബു തോണിക്കടവിൽ, സുനിൽ കിഴക്കേചരുവിൽ, സാബു, ജിജോ മടന്തമൺ എന്നിവർ പ്രസംഗിച്ചു.