പത്തനംതിട്ട: കൊവിഡ് കാല പ്രതിസന്ധി മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പന്തൽ, ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട്, വാടക വിതരണക്കാരുടെ സംഘടനയായ കെ.എസ്.എച്ച്.ജി.ഒ.എ നടത്തിയ കളക്ടറേറ്റ് ധർണ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. പ്രസാദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജയ് സോമസൂര്യ, ഭാരവാഹികളായ നാണു, ലാലൻ തിരുവല്ല, രാജൻ ഫിലിപ്പ്, ബെന്നി ഓതറ, അനിയൻ പൂത്തേത്ത്, സെന്റ്ജോർജ് ബാബു എന്നിവർ സംസാരിച്ചു.