പത്തനംതിട്ട : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ കൗൺസിൽ അനുശോചിച്ചു. സ്വാമിയുടെ വിയോഗം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ. പദ്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ. വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, പി.കെ. പ്രസന്നകുമാർ, എസ്. സജിനാഥ്, പി. സലിംകുമാർ, കെ.എസ്. സുരേശൻ, പി.വി. രണേഷ് എന്നിവർ പ്രസംഗിച്ചു.