footballa
അ​ർ​ജ​ന്റീ​ന,​ ​ബ്ര​സീ​ൽ​ ​ഫു​ട്ബാ​ൾ​ ​ടീ​മു​ക​ളു​ടെ​ ​ജ​ഴ്സി​യു​ടെ​ ​നി​റം​പൂ​ശി​യ​ ​വീ​ടി​ന് ​മു​മ്പി​ൽ​ ​ഉ​ഴ​ത്തി​ൽ​ ​ചി​റ​യി​ൽ​ ​യേ​ശു​ദാ​സ് ​സേ​വ്യ​റും​ ​മ​ക​ൻ​ ​ജോ​മോ​നും​ .

അ‌ർജന്റീന, ബ്രസീൽ ഫുട്ബാൾ ടീമുകളുടെ ചായമടിച്ച് കോഴഞ്ചേരിയിൽ ഒരു വീട്

കോഴഞ്ചേരി : കോപ്പ അമേരിക്ക ഫുട്ബാളിന്റെ ആവേശം ചായംപൂശിയ ഒരു വീട് കോഴഞ്ചേരിയിലുണ്ട്. അച്ഛൻ അ‌ർജന്റീന ആരാധകൻ. മക്കൾ ബ്രസീൽ ആരാധകരും. രണ്ടു ടീമിന്റെയും നിറങ്ങളാണ് വീടിന്. കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയിലുള്ള വീടിന്റെ പ്രധാന വാതിലിനരികിൽ വേൾഡ് കപ്പ് മാതൃകയും ഫുട്ബാളും ഒരുക്കിയിട്ടുണ്ട്. ഫുട്ബാൾ ലഹരി തലയ്ക്കു പിടിച്ച ഗ്രാമത്തിന്റെ ആവേശത്തിന്റെ പ്രതീകം കൂടിയാണ് ഉഴത്തിൽ ചിറയിൽ യേശുദാസ് സേവ്യറുടെ വീട്. യേശുദാസ് സേവ്യർ അർജന്റീനയുടെ ആരാധകനാണ്. മക്കളായ അബുദബിയിലുള്ള ജോജോയും നാട്ടിലുള്ള ജോമോനും ബ്രസീൽ ആരാധകരും. വീടിന്റെ ഒരു പാതിയിൽ അർജന്റീന ടീമിന്റെയും മറു പാതിയിൽ ബ്രസീൽ ടീമിന്റെയും ജഴ്സിയുടെ നിറമാണ്. ഇവർക്കൊപ്പം നാടുമുഴുവൻ ഫുട്ബാൾ ആവേശത്തിലാണ്. അർജന്റീന, ബ്രസീൽ ടീമുകൾക്കാണ് ഇവിടെ ആരാധകർ കൂടുതൽ. ഫുട്ബാൾ ടൂർണമെന്റുകൾ സജീവമായ ഇവിടെ ഞായറാഴ്ച വൈകിട്ട് 5.30ന് കിനാവള്ളി സ്റ്റേഡിയത്തിൽ സൗഹ്യദ മത്സരമുണ്ട്.

അർജന്റീന ടീമിന്റെ വക്താക്കളായി ജിബു ജോൺസൺ, മണിക്കുട്ടൻ, മോൻസി, സിബി എന്നിവരും ബ്രസീൽ ടീമിന്റെ വക്താക്കളായി ജോമോൻ, ശ്യാം ,സോമൻ, എം.എ.ജോസഫ് എന്നിവരും പങ്കെടുക്കും. . അർജന്റീന v/s ബ്രസീൽ എന്ന പേരിലാണ് മത്സരം.