con

കോന്നി : നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് എപ്പിഡെമിയോളജി മാസ്​റ്റർ ഒഫ് പബ്ലിക് ഹെൽത്തിൽ ഉപരി പഠനത്തിനായി സ്ഥാനമൊഴിയുന്ന ദേശിയ ആരോഗ്യ ദൗത്യം ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷനെ അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ ആദരിച്ചു. ആരോഗ്യ കേരളം ജില്ലാ കാര്യാലയത്തിൽ എത്തിയാണ് ആശംസകൾ അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മെഡിക്കൽ കോളേജിൽ ഉൾപ്പടെ കോന്നി മണ്ഡലത്തിന്റെ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയതെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകപരമായ പങ്ക് വഹിക്കാൻ ഡോ.എബി സുഷന് സാധിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.