കോന്നി : വാഴമുട്ടം നാഷണൽ സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ മകൾ ഷാഹിന ബഷീർ ഉദ്ഘാടനം ചെയ്തു.. അദ്ധ്യാപകരായ എസ്. സുനിലാ കുമാരി , ദീപ്തി.ആർ.നായർ , രാജേഷ് ആക്ലേത്ത് എന്നിവർ നേതൃത്വം നൽകി. ബഷീർ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ തലയോലപ്പറമ്പ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ചിത്രകാരൻ പ്രേംദാസ്, ബഷീറിന്റെ ഛായാചിത്രം വരയ്ക്കുന്നത് തത്സമയം സംപ്രേഷണം ചെയ്തു. അദ്ധ്യാപികയായ ധരിത്രി ,ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് പി. സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.