assi

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഒരുകോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ
ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്‌ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30- 45 വയസ്. യോഗ്യത പ്ലസ്ടു, മലയാളം ടൈപ്പിംഗ് ആൻഡ് വേർഡ് പ്രൊസസിംഗ്, ഇംഗ്ലീഷ് ടൈപ്പിംഗ് ആൻഡ് വേർഡ് പ്രൊസസിംഗ്,ഷോർട്ട് ഹാൻഡ് (മലയാളം, ഇംഗ്ലീഷ്), സർക്കാർ ഓഫീസുകളിൽ ജോലി ചെയ്തുള്ള മുൻപരിചയം. അപേക്ഷകർ 16ന് വൈകിട്ട് നാലിനകം യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം വിശദമായ ബയോഡേറ്റ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട 689645 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അതിനുശേഷം നേരിട്ടോ തപാലിലോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.