മല്ലപ്പള്ളി : കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ടൗണിൽ ജനത്തിരക്കേറി. വാഹനത്തിരക്ക് മൂലം ഗതാഗത തടസവും രൂക്ഷമാണ്. ബാങ്കിംഗ് സ്ഥാപനങ്ങളിലും മറ്റും നീണ്ടനിരയാണ് . കോട്ടയം ജില്ലയിലെ കറുകച്ചാൽ, മാടപ്പള്ളി, മണിമല, നെടുങ്കുന്നം, കങ്ങഴ എന്നിവിടങ്ങളിലും സമീപ പഞ്ചായത്തായ കുന്നന്താനത്തും കൊവീഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഇവിടങ്ങളിൽ നിന്നുള്ളവർ വ്യാപാരത്തിനായും ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും കൂടുതലായി എത്തുന്നുണ്ട്. ടൗണിൽ ട്രാഫിക് നിയന്ത്രിക്കാൻ സംവിധാനങ്ങളുമില്ല. ടി.പി.ആർ നിരക്ക് അനുദിനം വർദ്ധിക്കുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കുവാനുള്ള മാർഗങ്ങൾ അടിയന്തിരമായി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.