മല്ലപ്പള്ളി :നാഷണൽ ബാങ്കിംഗ് മേഖലയിൽ ഉപഭോക്താക്കൾ നേരിടുന്ന അമിത സർചാർജുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെള്ളിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ തെള്ളിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജി, രഞ്ചി പട്ടമുക്ക്, എമ്പി മടയിൽ, ജി മണലൂർ, ജോൺ സക്കറിയ, പാറയിൽ വിനീത് കുമാർ, മീരാൻ സാഹിബ്, തങ്കച്ചൻ പയനിമല, ഷിബു കരോട്ടുകോയിക്കൽ, മണി കുഴിക്കാല, ജോൺസി പുത്തൻപറമ്പിൽ, രാജു കുമ്പിളോലിൽ എന്നിവർ പ്രസംഗിച്ചു.