മല്ലപ്പള്ളി: ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തവർക്ക് മൊബൈൽഫോൺ വാങ്ങുന്നതിനുള്ള വിദ്യാതരംഗിണി പലിശരഹിത വായ്പയുടെ വിതരണ ഉദ്ഘാടനം വായ്പ്പൂര് സർവീസ് സഹകരണ ബാങ്കിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഒ. കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോട്ടങ്ങാൽ പഞ്ചായത്ത് പ്രസിഡന്റ് ബിനജോസഫ് മുഖ്യാതിഥിയായിരുന്നു., വാർഡ് മെമ്പർ ദീപ്തി ദാമോദരൻ, ഭരണസമിതി അംഗങ്ങളായ എം എസ്. ശശീന്ദ്രപണിക്കർ, എ.ജെ ജോസഫ്, ടി എസ്. നന്ദകുമാർ, തോമസ് മാത്യു, ഉഷാ ശ്രീകുമാർ, അനീഷ്ബാബു, സെക്രട്ടറി ടി.എ.എം. ഇസ്മായിൽ, കെ. സരേഷ് എന്നിവർ പ്രസംഗിച്ചു.