peru
പെരുനാട് സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.എസ്.മോഹനൻ നിർവഹിക്കുന്നു

പത്തനംതിട്ട: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സംസ്ഥാന സഹകരണ വകുപ്പ് കൈത്താങ്ങാകുന്നു. വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വാങ്ങുന്നതിന് സഹകരണസംഘങ്ങൾ, ബാങ്കുകൾ വഴി സഹകരണ വകുപ്പ് പലിശരഹിത വായ്പ അനുവദിക്കും. പരമാവധി 10000 രൂപ പലിശരഹിതമായി ലഭ്യമാക്കുന്ന പദ്ധതിയിലൂടെ പെരുനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാകും. 24 തുല്യ ഗഡുക്കളായി വായ്പ തിരിച്ചടച്ചാൽ മതിയാകും. വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എസ്. മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ: വി ജി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ് സുരേഷ് കുമാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു