തിരുവല്ല: നിർദ്ധന കുടുംബം ബൈപാസ് റോഡിന് സമീപം വഴിയോര കച്ചവടം നടത്തിവരികയായിരുന്ന പെട്ടിക്കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധ അക്രമണം. തിരുവല്ല തിരുമൂലപുരം തുണ്ടിയിൽ ബീനയുടെ കടയാണ് കഴിഞ്ഞരാത്രി തകർത്തത്. ബീനയുടെ ഭർത്താവ് രോഗബാധിതനാണ്. ജീവിക്കാൻ മറ്റു മാർഗമില്ലാതെ വന്നപ്പോൾ കൂടെപ്പഠിച്ച കൂട്ടുകാർ പണം സ്വരൂപിച്ച് വാങ്ങിക്കൊടുത്ത പെട്ടിക്കടയായിരുന്നു. ബീന പൊലീസിൽ പരാതി നൽകി. വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ തിരുവല്ല ഏരിയാ കമ്മിറ്റി അംഗങ്ങൾ ചേർന്ന് കട പുനസ്ഥാപിച്ചു നൽകി. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം ഏരിയാ സെക്രട്ടറി പി.ആർ കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം ജോസഫ് പട്ടുകാല അദ്ധ്യഷനായി. ഏരിയാ പ്രസിഡന്റ് രമേശ്, ജില്ലാ കമ്മിറ്റിഅംഗം ചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പത്മജൻ, ഷിനോജ് മാത്യു, കെ കെ ഷാജി, സുരേഷ്, അനൂപ്, മിനി, ശശി എന്നിവർ സംസാരിച്ചു.