covid
കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​സം​ഘ​ം ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​ ​ന​ര​സിം​ഹു​ഗാ​രി​ ​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഡി​യു​മാ​യി​ ​ കൂ​ടി​ക്കാ​ഴ്ച്ച​ ​ന​ട​ത്തുന്നു

പത്തനംതിട്ട : ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി കേന്ദ്ര ആരോഗ്യസംഘം. ഡോ.രുചി ജെയിൻ, ഡോ.സാകാ വിനോദ് കുമാർ എന്നിവരടങ്ങിയ കേന്ദ്ര ആരോഗ്യ സംഘമാണ് ജില്ല സന്ദർശിച്ചത്.
ജില്ലയിലെ കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ കോളനി, റാന്നി ഗ്രാമപഞ്ചായത്തിലെ വൈക്കം എന്നീ പ്രദേശങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയും സന്ദർശിച്ച ശേഷം ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രവർത്തങ്ങൾ വിലയിരുത്തുകയായിരുന്നു. ജില്ലയിൽ വാക്സിനേഷൻ മികച്ച രീതിയിൽ നടത്തുന്നുണ്ടെന്ന് കേന്ദ്രസംഘം വിലയിരുത്തി.
രോഗവ്യാപനം കൂടുതലുള്ള പ്രദേശത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നും സാമൂഹിക ഒത്തുചേരലുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യസംഘം നിർദ്ദേശം നൽകി. ക്ലസ്റ്ററുകളിലും സൂപ്പർ ക്ലസ്റ്ററുകളിലും ജില്ലാതല മേൽനോട്ടം ആവശ്യമാണെന്നും ആരോഗ്യ സംഘം നിർദേശിച്ചു.
അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.എൽ ഷീജ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി.എസ് നന്ദിനി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.