തിരുവല്ല: ടി.കെ. റോഡിൽ നിയന്ത്രണംവിട്ട കാർ രണ്ടു ബൈക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികരായ നന്നൂർ മല്ലശ്ശേരിൽ ആകാശ് (18), കല്ലുമലയിൽ അഭിഷേക് (19), മലയിൽ കിഴക്കേതിൽ മിഥുൻ (17), തെക്കേപുത്തൻപുരയിൽ സുബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്, വള്ളംകുളം ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് പോയ കാർ എതിർദിശയിൽ നിന്നു വന്ന ബൈക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു, പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകാശിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച രാത്രി ടി.കെ.റോഡിൽ മീന്തലക്കരയ്ക്ക് സമീപം കാറും ടാക്സി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചിരുന്നു.