മല്ലപ്പള്ളി :എസ്.എൻ.ഡി.പി യോഗം 863-ാം ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി മഠം മുൻ പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ പ്രണാമം അർപ്പിച്ച് നടന്ന അനുസ്മരണ സമ്മേളനം എസ്. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് ടി.പിഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ശാഖാ സെക്രട്ടറി ഷൈലജ മനോജ്, യൂണിയൻ കമ്മിറ്റിയംഗം ജയൻ ചെങ്കല്ലിൽ,കമ്മിറ്റിയംഗങ്ങളായ നാരായണൻ ഗോപി പുതുക്കുളം, സത്യൻ മലയിൽ, അനൂപ് കരിമ്പോലിൽ.ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ, ഷീല സുബാഷ് ,സ്മിത സതീഷ് എന്നിവർ അനുശോദനം അറിയിച്ചു.