പറക്കോട് : അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടാക്‌സി പെർമിറ്റുളള ഏഴു വർഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22 ന് ഉച്ചയ്ക്ക് ഒന്നു വരെ. വിശദവിവരങ്ങൾക്ക് പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായി പ്രവർത്തിദിവസങ്ങളിൽ ബന്ധപ്പെടാം.ഫോൺ : 0473 4216444.