ആഞ്ഞിലിത്താനം: ഐപിസി കണിയാമ്പറ സഭാ പാസ്റ്റർ പൂവക്കാല എബനേസർ വില്ലയിൽ പാസ്റ്റർ പി.ജെ.മാത്യുവിന്റെ ഭാര്യ റിബേക്ക മാത്യു (ബാവ 80) യുഎസിലെ ഒക്കലഹോമയിൽ അന്തരിച്ചു. സംസ്‌കാരശുശ്രൂഷകൾ നാളെയും മറ്റന്നാളുമായി (ജൂലൈ 9,10) ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ ചുമതലയിൽ അവിടെ നടക്കും. ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ കുടുംബാംഗമാണ്. ഐപിസി മുൻ രാജ്യാന്തര പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ സഹോദര പത്‌നിയും ഭോപ്പാൽ ബിഎച്ച്ഇഎൽ റിട്ട. ഉദ്യോഗസ്ഥയുമാണ്.
മക്കൾ : ജോൺസൺ മാത്യു (ഒക്കലഹോമ), ബെബ്!*!സി (ന്യൂജേഴ്‌സ്), ബെറ്റി (കാനഡ). മരുമക്കൾ: ഫെബി മാത്യു, ജോസഫ് പാലമറ്റം മേപ്രാൽ , സാം ജോർജ് (എല്ലാവരും യുഎസ്).