kpsta
പൊതുവിദ്യഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ. പി. എസ്. ടി.എ റാന്നി എ.ഇ.ഒ.ഓഫിസിനു മുന്നിൽ നടത്തിയ ധർണ പത്തനംതിട്ട വിദ്യഭ്യാസ ജില്ലാ പ്രസിഡണ്ട് ഫ്രെഡി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു.

റാന്നി: വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് നിറുത്തലാക്കിയതിൽ പ്രതിഷേധിച്ചും ഓൺലൈൻ പഠനത്തിന് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകുക, പ്രീ - പ്രൈമറി മേഖലയിൽ സേവന-വേതന വ്യവസ്ഥകൾ നടപ്പിലാക്കുക, ഗവ. പ്രൈമറി സ്കൂളുകളിൽ പ്രധാന അദ്ധ്യാപകരെ നിയമിക്കുക തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിലെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) റാന്നി എ.ഇ.ഒ.ഓഫീസിനു മുന്നിൽ ധർണ നടത്തി. പത്തനംതിട്ട വിദ്യഭ്യാസ ജില്ലാ പ്രസിഡന്റ് ഫ്രെഡി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ലിബികുമാർ , സാബു പുല്ലാട് ,എൽസി കെ.തോമസ്, ജോബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.