അടൂർ : നിർമ്മാണ സാമഗ്രികൾ സർക്കാർ സംഭരിച്ച് ന്യായവിലയ്ക്ക് വിതരണം ചെയ്യുക, നിർമ്മാണത്തൊഴിലിന് പ്രത്യേകം സാമ്പത്തികസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ. റ്റി യു.സി യുടെ നേതൃത്വത്തിൽ തൊഴിലാളി കുട്ടായ്മ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി. രാജൻ ഉദ്ഘാടനം ചെയ്തു. വൽസല പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ.സുകു, ആർ.ശശി ജോൺസൺ , ബിന്ദു സുകു എന്നിവർ പ്രസംഗിച്ചു ആനന്ദപ്പള്ളിയിൽ നടന്ന തൊഴിലാളി കൂട്ടായ്മ എ.ഐ റ്റി.യു സി. ജില്ലാ കൗൺസിൽ അംഗം കെ.സുകു ഉദ്ഘാടനം ചെയ്തു. ഹരിചന്ദ്രൻ, സുനിൽ ,രാജൻഎന്നിവർ പ്രസംഗിച്ചു.