കോഴഞ്ചേരി : മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലിരിക്കെ മരിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചെറുകോൽ മേഖലാ കമ്മിറ്റി കീക്കൊഴൂർ ജംഗ്ഷനിൽ പ്രതിഷേധ ജ്വാല നടത്തി. ഡി.വൈ.എഫ്.ഐ കോഴഞ്ചേരി ബ്ലോക്ക് സെക്രട്ടറി ബിജിലി പി. ഈശോ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അഹമ്മദ് ഷാ, മേഖല വൈസ് പ്രസിഡന്റ് ഗോവിന്ദ്, കമ്മിറ്റി അംഗങ്ങളായ ബോബി, ലോട്ടസ്, റെജി, അനീഷ്, എന്നിവർ പ്രസംഗിച്ചു