dd
d

പത്തനംതിട്ട : കൊവിഡിന് പിന്നാലെ ജില്ലയിൽ ജന്തുജന്യ രോഗങ്ങളും പിടിമുറുക്കുന്നു. എലിപ്പനി, സ്‌ക്രബ് ടൈഫസ്, കുരങ്ങുപനി, നിപ, പേ വിഷബാധ, ജപ്പാൻജ്വരം, വെസ്റ്റ്‌ നൈൽഫീവർ എന്നിവയാണ് സാധാരണയായി കാണുന്ന ജന്തുജന്യ രോഗങ്ങൾ. മനുഷ്യരും ജീവികളുമായി ഇടപഴകുമ്പോൾ ജീവികളിൽ നിന്നും ബാക്ടീരിയ, വൈറസ്, പരാദങ്ങൾ തുടങ്ങിയ രോഗാണുക്കൾ മനുഷ്യരിലേക്ക് എത്തുന്നതാണ് ജന്തുജന്യ രോഗങ്ങൾക്കുള്ള കാരണം.

മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പർക്കം, അവയുടെ ശരീരസ്രവങ്ങളുമായുള്ള സമ്പർക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, വളർത്തു മൃഗങ്ങളുടെ പരിപാലനം, ഇവയിലെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ടു കഴിഞ്ഞാൽ ഉടൻതന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മുഖത്തോട് ചേർത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ, ചുണ്ടിലോ നക്കാൻ അവയെ അനുവദിക്കരുത്. അഞ്ചു വയസിൽ താഴെയും 65 വയസിന് മുകളിലുമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോൾ ശ്രദ്ധ പുലർത്തണം.

മൃഗങ്ങളിൽ നിന്ന് മുറിവോ, പോറലുകളോ ഉണ്ടായാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യ സഹായം തേടുകയും വേണം. വളർത്തു മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി എടുക്കണം. വനമേഖലയിൽ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോൾ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.

- 58 ആരോഗ്യ സ്ഥാപനങ്ങളിൽ പേ വിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിൻ സൗജന്യം