പന്തളം: കുരമ്പാല ശ്രീചിത്രോദയം ഗ്രന്ഥശാലയിൽ വായന പക്ഷാചരണ സമാപനവും ഐ. വി. ദാസ് അനുസ്മരണവും നടന്നു. ഡി. പ്രകാശ് അദ്ധ്യക്ഷനായി. പന്തളം എൻ എസ് എസ് ട്രെയിനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ശ്രീവൃന്ദ നായർ ഉദ്ഘാടനം ചെയ്തു. പ്രീത് ചന്ദനപ്പള്ളി ഐ.വി ദാസ് അനുസ്മരണം നടത്തി. ഉണ്ണികൃഷ്ണൻ പൂഴിക്കാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു.സി.വിനോദ് കുമാർ, എം. മനോജ് കുമാർ, എം ചന്ദ്രൻ പിള്ള ,സുഗത പ്രമോദ്, രശ്മി ജി കൃഷ്ണൻ ,.പി ഗോപിനാഥ കുറുപ്പ് , എം എ ജയദീപ് എന്നിവർ പ്രസംഗിച്ചു.