കോഴഞ്ചേരി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഓട്ടം മുടങ്ങിയ സ്വകാര്യ ബസിന് ഇന്ധനം നൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കോഴഞ്ചേരി- പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ഗുരു ദീപം ബസിനാണ് ഡി.വൈ.എഫ്.ഐ മെഴുവേലി മേഖലാ കമ്മിറ്റി ഡീസൽ വാങ്ങി നൽകിയത്‌. ബസ് ഉടമകാരിത്തോട്ട സന്ദീപിന് മേഖലാ സെക്രട്ടറി ജോയൽ ഇന്ധനം കൈമാറി. കെ.എസ്.ആർ.ടി.സി സർവീസ് നടത്താത്ത ഈ റൂട്ടിൽ സ്വകാര്യ ബസുകളെയാണ് യാത്രക്കാർത്ത ആശ്രയിക്കുന്നത്.