പത്തനംതിട്ട : ഇന്ധന വില വർദ്ധന കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കൺസ്യൂമേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജെനു കുമ്പഴ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ കൗൺസിലർ സി.കെ അർജുനൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ ചന്ദ്ര ശേഖർ, ബിജു സാമുവൽ., ബിജി ജോൺ, ലതാകുമാരി, വി.ജി തോമസ്, വി.ആർ രാജി, റോയിമോൻ ഡാനിയേൽ എന്നിവർ സംസാരിച്ചു.