പത്തനംതിട്ട : അഞ്ച് ലക്ഷത്തിലധികം രൂപ അടച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് നഗരസഭയിലെ രോഗികൾക്ക് വിതരണം ചെയ്യാൻ ലഭിയ്ക്കാതിരുന്ന മരുന്നുകളും ഉപകരണങ്ങളും ലഭിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ആവശ്യപ്പെട്ട റിപ്പോർട്ടിന് പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ മറുപടി. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഈ നടപടി. മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് മരുന്നുകൾ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനു തുക അടച്ചിട്ടും ലഭിച്ചിട്ടില്ലെന്നു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറും പത്തനംതിട്ട നഗരസഭയ്ക്ക് റിപ്പോർട്ട് നൽകി. തുക ഒടുക്കു വരുത്തി മൂന്നു വർഷം കഴിഞ്ഞിട്ടും മരുന്നുകൾ മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്നും ലഭിച്ചിട്ടില്ലെന്നതും ഗൗരവമായ വീഴ്ചയാണെന്നും അന്വേഷിക്കണമെന്നും റഷീദ് ആനപ്പാറ ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു.