09-sob-pastor-moncy

വീയപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും തൃശൂർ നോർത്ത് സെന്റർ മുൻ ശുശ്രൂഷകനുമായ മേക്കാട്ട് വിരുപ്പിൽ പാസ്റ്റർ മോൻസി എം.വർഗീസ് (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം, ചങ്ങനാശേരി, ചെന്നൈ, ആൻഡമാൻസ് എന്നീ സെന്ററുകളിലെ വിവിധ സഭകളിൽ പാസ്റ്ററായിരുന്നു. ആൻഡമാൻസ് സെന്ററിന്റെ ചുമതലയും ചെങ്ങന്നൂർ, ചങ്ങനാശേരി സെന്ററുകളുടെ വൈസ് പ്രസിഡന്റ് ചുമതലയും നിർവഹിച്ചിട്ടുണ്ട്. സഭയുടെ സ്റ്റേറ്റ് കൗൺസിൽ, പ്രസ്ബിറ്ററികളിൽ അംഗമായിരുന്നിട്ടുണ്ട്. ഭാര്യ: കല്ലിശ്ശേരി തേക്കാട്ടിൽ സാറാമ്മ. മക്കൾ: പ്രെയ്‌സി (മുംബൈ), ബ്ലെസി, നിസി (ബഹ്‌റൈൻ), മാത്യു എം വർഗീസ് (യുഎസ്). മരുമക്കൾ: മേൽപ്പാടം പീടികയിൽ ഫിലിപ്പ് സാമുവൽ (മുംബൈ), ബെൻസൺ തെങ്ങുംപള്ളിൽ (കുമ്പനാട്), കറ്റാനം തറയിൽ പടീറ്റതിൽ മാത്യു ജോർജ് (ബഹ്‌റൈൻ), പെണ്ണുക്കര പുതുവകൽ സിമി (യുഎസ്). ഐപിസി മുൻ സ്റ്റേറ്റ് പ്രസിഡന്റും ആലപ്പുഴ (ഈസ്റ്റ്) സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എം.വി.വർഗീസിന്റെ സഹോദരപുത്രനാണ്.