ചിറ്റാർ :എസ്.എൻ.ഡി.പി യോഗംചിറ്റാർ 1182-ാം നമ്പർ ശാഖാംഗങ്ങളായ ഷിജി മോഹൻ, ആദർശ വർമ്മ എന്നീ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പ്രസിഡന്റ് ആർ.ജയപ്രകാശ്, സെക്രട്ടറി ഗോപിനാഥൻ റ്റി കെ, വൈസ് പ്രസിഡന്റ് സെലീന സജീവൻ, യൂണിയൻ കമ്മിറ്റി അംഗം എൻ.ജി.തമ്പി, വനിതസംഘം ഭാരവാഹികൾ, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ യോഗം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗുരുധർമ്മപ്രചരണസഭ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ചവർക്കും പ്ളസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും സമ്മാനങ്ങൾ നൽകി. ചികിത്സാസഹായം വിതരണം ചെയ്തു.