phone
രാജീവ്ഗാന്ധി ഗുഡ്‌വില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സഹായപദ്ധതിയുടെ ഉദ്ഘാടനം രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ നിർവ്വഹിക്കുന്നു

തിരുവല്ല: കൊവിഡ് സാഹചര്യത്തിൽ പഠനോപാധികളുടെ കുറവുകൊണ്ടും സാമ്പത്തിക പരാധീനത മൂലവും ഒരു കുട്ടിയുടെയും വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയുണ്ടാകരുതെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ പറഞ്ഞു. രാജീവ്ഗാന്ധി ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സഹായപദ്ധതിയുടെ ഭാഗമായി തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ 107 കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ലാലു തോമസ്, ഗീത കുര്യാക്കോസ് അഡ്വ.കെ. ജയവർമ്മ, സതീഷ് ബാബു, ഡോ.ബിജു ടി. ജോർജ്ജ്, അഡ്വ.പ്രസാദ് ജോർജ്ജ്, സിന്ധു സുഭാഷ്, റെജി പണിക്കമുറി, ടി.ജി.രഘുനാഥപിള്ള, എ.വി. പ്രസന്നകുമാർ, ഈപ്പൻ കുര്യൻ എന്നിവർ പ്രസംഗിച്ചു. പാവപ്പെട്ട 120 കുട്ടികൾക്ക് പ്രതിമാസം 500 രൂപ വീതം സ്‌കോളർഷിപ്പും നൽകിവരുന്നു.