പത്തനംതിട്ട : നഗരത്തിൽ നോക്കുകുത്തികളായിരുന്ന വിളക്കുകാലുകൾ ഇനി വെളിച്ചമേകും. പുതിയ വിളക്കുകൾ സ്ഥാപിച്ചും ഉപയോഗശൂന്യമായവ പുനഃസ്ഥാപിച്ചും നഗര രാത്രിയെ പ്രകാശമാനമാക്കുകയാണ് നഗരസഭ. പ്രതിമാസം 7 ലക്ഷത്തോളം രൂപ വൈദ്യുതി ചാർജിനത്തിൽ നൽകുമ്പോൾ അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭാ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള 15 സോളാർ വിളക്കുകൾ പ്രവർത്തനക്ഷമമാക്കി. ഒപ്പം സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെ പൊക്ക വിളക്കിൽ 200 വാട്ട് ശേഷിയുള്ള പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു. സ്റ്റേഡിയത്തിലേതുൾപ്പടെ 11 മിനിമാസ്റ്റ് ലൈറ്റുകൾ ആറ് ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയും പ്രവർത്തിച്ചു തുടങ്ങി. പല ഭാഗവും ഇരുട്ടിലായിരുന്ന നഗരത്തിലെ റിംഗ് റോഡിന്റെ ഒരു വശം പുർണമായി വിളക്കുകൾ സ്ഥാപിച്ചു. രണ്ടര വർഷമായി ഉപയോഗശൂന്യമായിരുന്ന കുമ്പഴ കവലയിലെ പൊക്കവിളക്കിനും പദ്ധതിയിലൂടെ ശാപമോക്ഷമായി.
-------------
തെരുവു വിളക്കുകൾ സമയബന്ധിതമായി തെളിയിക്കുന്നതിൽ ചെലയിടത്ത് പാളിച്ചകൾ സംഭവിക്കാറുണ്ട്. ഇത് പരിഹരിക്കാൻ നഗരസഭ നേരിട്ട് വിളക്ക് തെളിക്കുന്നതിനെപ്പറ്റി അലോചിക്കുകയാണ്.
അഡ്വ. ടി സക്കീർ ഹുസൈൻ
( പത്തനംതിട്ട നഗരസഭാ ചെയർമാൻ)
ആദ്യഘട്ടത്തിൽ 2488 ട്യൂബ് ലൈറ്റുകൾ മാറ്റി സ്ഥാപിച്ചു
രണ്ടാംഘട്ടത്തിൽ 4500 വിളക്കുകൾ സ്ഥാപിച്ചു
15 സോളാർ വിളക്കുകൾ പ്രവർത്തന ക്ഷമമാക്കി
11 മിനിമാസ്റ്റ് ലൈറ്റുകൾ-
6 ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയും പ്രവർത്തിച്ചു തുടങ്ങി