ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മൂർത്തിട്ട വീട്ടിൽ സജീവ് (52) തെലുങ്കാനയിൽ നിര്യാതനായി. ആന്ധ്രാപ്രദേശ് കേരള പബ്ലിക് സ്‌കൂൾ മാനേജർ ആയിരുന്നു. സംസ്‌കാരം പിന്നീട്. പരേതനായ കെ. ശ്രീധരൻ പിള്ളയുടെയും, എം. കെ. ചെല്ലമ്മയുടെയും മകനാണ് . ഭാര്യ : ബിന്ദു. മക്കൾ : അക്ഷയ്, അശ്വിൻ. മുൻ തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം ഹരികുമാർ മൂർത്തിട്ട സഹോദരനാണ്.