beshee
പഴകുളം മേട്ടുപ്പുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ ബഷീർ അനുസ്മരവുമായി ബന്ധപ്പെട്ട് ബഷീറിയൻ കഥാപാത്രങ്ങൾ പുനർജ്ജനിച്ചപ്പോൾ

അടൂർ : ബാല്യകാലസഖിയിലേയും പാത്തുമ്മയുടെ ആടിന്റേയും കഥപാത്രങ്ങളെ അണിനിരത്തി പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല നടത്തിയ ബഷീർ അനുസ്മരണം വേറിട്ട അനുഭവമായി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മുരളി കുടശനാട് അദ്ധ്യക്ഷത വഹിച്ചു. കവിയത്രി ജയശ്രീ പള്ളിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് കൗൺസിൽ അംഗം എസ്.അൻവർ ഷാ, അക്ഷര സേനാംഗങ്ങളായ ബൈജു പഴകുളം, മുഹമ്മദ് ഖൈസ്, ബിജു പനച്ചി വിളയിൽ ,വിദ്യ വി.എസ്, ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് എന്നിവർ സംസാരിച്ചു. തുടർന്ന് ബഷീറിയൻ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. വി.എം ഹനീഫ, മറിയംബിവി , സീനത്ത്, ബൈജു. ബി, മുഹമ്മദ് അൻസിൽ. ബി, സഞ്ചന ഷിജു, അൽഅമീൻ, എസ് .ശിവാനി എന്നിവർ ബാല്യകാല സഖിയിലെയും പാത്തുമ്മായുടെ ആടിന്റേയും കഥാപാത്രങ്ങളുടെ വേഷമിട്ടു. ചടങ്ങിൽ കവി തിരുനെല്ലൂർ കരുണാകരനെ അനുസ്മരിച്ച് 'റാണി 'എന്ന കവിതാലാപനവും നടത്തി.