കോഴഞ്ചേരി : പൂവത്തൂർ തപസ്യ ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ വനപർവം 2021 എന്ന പദ്ധതി ആരംഭിച്ചു. പന്നിപ്രയാർ മഹാദേവർ ക്ഷേത്ര പരിസരത്ത് കൂവളം നട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.ഡി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വൃക്ഷരാജ പൂജ ക്ഷേത്ര പൂജാരി കേശവൻ നമ്പൂതിരിയുടേയും സജി കുമാറിന്റേയും നേതൃത്വത്തിൽ നടത്തി. ബി.ചന്ദ്രശേഖർ മുഖ്യ പ്രഭാഷണം നടത്തി. അജീഷ് പൂവത്തൂർ, മധുശ്രീ വരയന്നൂർ, അനുരാഗ്, രാഹുൽ, പാർവതി ആർ.നായർ, നീതു ജി.നായർ എന്നിവർ നേതൃത്വം നൽകി.