കോന്നി: ഫാ.സ്​റ്റാൻലൂർദ് സ്വാമിയുടെ കസ്​റ്റഡി മരണത്തിൽ മലങ്കര കാത്തലിക് അസോസിയേഷൻ പ്രതിഷേധിച്ചു. പത്തനംതിട്ട രൂപത ആത്മീയ ഉപദേഷ്ടാവ് ഫാ.ജോർജ് മാത്യു തെക്കേപുതുവേലി സമരം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പി.കെ.ജോസഫ്, മനോജ് തടത്തിൽ, ചെറിയാൻ ചെന്നീർക്കര, സജി പീടികയിൽ, ഷീജ ഏബഹാം, മേരിക്കുട്ടി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.