കോന്നി : സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും കോന്നി താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും സംയുക്തമായി മുന്തിയ ഇനം കശുമാവിൻ തൈകൾ വിതരണം ചെയ്യുന്നു. മൂന്നാം വർഷം കായ്ക്കുന്നതും വലിയ ഉയർച്ചയിൽ പോകാത്തതുമായ തൈകളാണ് വിതരണം ചെയ്യുന്നത്. ആവശ്യമുള്ളവർ കരം അടച്ച രസീത്, പാസ് ബുക്ക്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയുമായി എത്തണമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.വി. പ്രസന്നകുമാർ അറിയിച്ചു.