വകയാർ: എസ്. എൻ. വി. എൽ.പി. സ്കൂൾ പി. ടി.എ യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. എസ്. എൻ.ഡി.പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, പത്തനംതിട്ട യൂണിയൻ മൈക്രോഫൈനാസ് കോ ഓർഡിനേറ്റർ കെ. ആർ . സലീലനാഥ്‌, സ്കൂൾ വികസനസമിതി കൺവീനർ രാജേന്ദ്രകുമാർ, ഹെഡ്മിസ്ട്രസ് റാണി, ഷീബ സുന്ദരേശൻ,എസ് .മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.