കോന്നി: എൺപതാം പിറന്നാൾ ആഘോഷിക്കുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് കോന്നി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം നൽകുന്നു. 11ന് വൈകിട്ട് 7ന് ഓൺലൈനായി നടക്കുന്ന യോഗം അടൂരിന്റെ മുഖ്യ സഹായി മീര സാഹിബ് ഉദ്ഘാടനം ചെയ്യും. മധു ഇറവങ്കര, കോന്നിയൂർ ബലചന്ദ്രൻ , വിനോദ് ഇളകൊള്ളൂർ, കുമ്പളത്തു പത്മകുമാർ, കൃപ അമ്പാടി, എം. എസ്. സുരേഷ്, ജിനു ഡി. രാജ്, ദീപു കോന്നി, എം. സുരേഷ് , ശ്യാം അതിരുങ്കൽ.തുടങ്ങിയവർ സംസാരിക്കും.