റാന്നി : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും, സി.പി.എം ഡി.വൈ.എഫ്,ഐ അധോലോക മാഫിയക്കുമെതിരെ വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ സമരം പകൽപ്പന്തം റാന്നി ഇട്ടിയപ്പാറയിൽ ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാംജി ഇടമുറി അദ്ധ്യക്ഷത വഹിച്ചു. ജയിസൺ പെരുന്നാട്, ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, ഉദയൻ, അബിനു മഴവഞ്ചേരിൽ, വിജിഷ് വള്ളിക്കാല, ഷിജോ ചേന്നമല, ദേവകൃഷ്ണൻ, ഫെബിൻ എന്നിവർ പ്രസംഗിച്ചു.