കലഞ്ഞൂർ: കൊവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഉയർന്നു നിൽക്കുന്ന കലഞ്ഞൂരിൽ നിയന്ത്രണം ശക്തമാക്കിയെങ്കിലും ആളുകൾ പതിവുപോലെ നിരത്തുകളിറങ്ങി. ഇവിടുത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 - 15 വരെയാണ്. ഇന്നലെ ആളുകൾ കൂടുതലായി പുറത്തിറങ്ങാതിക്കാൻ പൊലീസും ആരോഗ്യ വകുപ്പും പരിശോധനകൾ ശക്തമാക്കിയിരുന്നു. പ്രദേശം സി വിഭാഗത്തിലായതിനാൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ പ്രവർത്തിക്കാനാണ് പൊലീസ് അനുമതി നൽകിയത്. മെഡിക്കൽ സ്റ്റോറുകൾ ഹോട്ടലുകൾ എന്നിവ വൈകിട്ട് ഏഴു വരെ പ്രവർത്തിച്ചു. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരെ ഹാജരുണ്ടായിരുന്നുള്ളു. വരും ദിവസങ്ങളിലും പഞ്ചായത്തിൽ പരിശോധനകൾ തുടരുമെന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും പറഞ്ഞു.