പത്തനംതിട്ട : ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെയാണ് നിയമനം. അപേക്ഷകർ ജില്ലയിലെ സ്ഥിര താമസക്കാർ ആയിരിക്കണം. യോഗ്യത: പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻസിവിടി/എസ്‌സിവിടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗിൽ പരിജ്ഞാനം വേണം. പ്രായം 20നും 30നും മദ്ധ്യേ. സ്വന്തമായി ഡിജിറ്റൽ കാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ. . ഫോൺ: 04682222657.